---
title: " തല മൊട്ടയായി തുടങ്ങിയോ? എന്തു ചെയ്തിട്ടും മുടി വളരുന്നില്ലെങ്കിൽ  'നെല്ലിക്ക'  ഉപയോഗിക്കൂ ..."
english_title: "Gooseberry hair growth,Benefits Gooseberry, Natural hair care"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371676/gooseberry-hair-growth-Benefits-Gooseberry-Natural-hair-care- Home-remedies-hair-fall-new-"
published_at: "2026-07-10T15:52:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50c86c1e285_hm.jpg"
keywords: ["Gooseberry", "hair growth", "Natural hair care", "HairGrowthTips", "HairFallSolution", "MalayalamHealthTips"]
---

#  തല മൊട്ടയായി തുടങ്ങിയോ? എന്തു ചെയ്തിട്ടും മുടി വളരുന്നില്ലെങ്കിൽ  'നെല്ലിക്ക'  ഉപയോഗിക്കൂ ...

> **Lead Summary:** ** **മുടി കൊഴിച്ചിൽ കൊണ്ട് പൊതുതി മുട്ടിയിരിക്കുകയാണ് നമ്മളിൽ പലരും . എന്നാൽ പല വഴികളും പരീക്ഷിച്ച് മടുത്തിരിക്കുന്നവരാകും ഏറെയും. മുടിയ്ക്ക് ശക്തി പകരാനും അകാല നര തടയാനും തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്താനും ഏറ്റവും ഗുണകരമായ ഒന്നാണ് നെല്ലിക്ക . നെല്ലിക്കയുടെ ഗുണങ്ങൾ പ്രത്യേകം പറയേണ്ട ആവിശ്യം തന്നെയില്ല.

## Article Content

** **മുടി കൊഴിച്ചിൽ കൊണ്ട് പൊതുതി മുട്ടിയിരിക്കുകയാണ് നമ്മളിൽ പലരും . എന്നാൽ പല വഴികളും പരീക്ഷിച്ച് മടുത്തിരിക്കുന്നവരാകും ഏറെയും. മുടിയ്ക്ക് ശക്തി പകരാനും അകാല നര തടയാനും തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്താനും ഏറ്റവും ഗുണകരമായ ഒന്നാണ് നെല്ലിക്ക . നെല്ലിക്കയുടെ ഗുണങ്ങൾ പ്രത്യേകം പറയേണ്ട ആവിശ്യം തന്നെയില്ല.

വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ നെല്ലിക്ക മുടിയിഴകൾക്ക് കരുത്ത് നൽകുന്നതിനൊപ്പം മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും സഹായിക്കുന്നു. നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് എങ്ങനെ ഗുണകരമാകുന്നു എന്നും അത് ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം.

**വൈറ്റമിൻ സി-യുടെ കലവറ:** നെല്ലിക്കയിൽ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ കൊളാജൻ പ്രോട്ടീൻ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു. മുടിയുടെ വളർച്ചയ്ക്കും മുടിയിഴകൾക്ക് ബലം നൽകാനും കൊളാജൻ അത്യാവശ്യമാണ്.

**ആന്റി ഓക്സിഡന്റുകൾ: **ഇതിലെ ആന്റി ഓക്സിഡന്റുകൾ തലയോട്ടിയിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് മുടി വേരുകളെ ശക്തിപ്പെടുത്തുന്നു.

**അകാല നര തടയുന്നു:** നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് മുടിക്ക് നല്ല കറുപ്പ് നിറം നൽകാനും അകാല നര കുറയ്ക്കാനും സഹായിക്കും.

താരൻ കുറയ്ക്കുന്നു: നെല്ലിക്കയിൽ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ തലയോട്ടിയിലെ അണുബാധകളും താരനും അകറ്റാൻ ഇത് സഹായിക്കുന്നു. തലയോട്ടി വൃത്തിയായി ഇരുന്നാൽ മുടി കൊഴിച്ചിൽ പകുതി കുറയും.

***നെല്ലിക്ക കണ്ണിന് എങ്ങനെ ഗുണകരമാകുന്നു***

കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു: നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന കരോട്ടിൻ (Carotene) കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാഴ്ചയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും തടയാൻ സഹായിക്കും.

ആന്റി ഓക്സിഡന്റ് ഗുണങ്ങൾ: നെല്ലിക്കയിലുള്ള വൈറ്റമിൻ സി, മറ്റ് ആന്റി ഓക്സിഡന്റുകൾ എന്നിവ കണ്ണിനെ ഫ്രീ റാഡിക്കലുകളിൽ നിന്നും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കുന്നു. ഇത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ച മങ്ങൽ സാധ്യത കുറയ്ക്കുന്നു.

കണ്ണിലെ അസ്വസ്ഥതകൾ കുറയ്ക്കുന്നു: കണ്ണിലുണ്ടാകുന്ന ചൊറിച്ചിൽ, നീറ്റൽ, കണ്ണ് ചുവന്നു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നെല്ലിക്ക സഹായിക്കും.

രക്തചംക്രമണം: കണ്ണുകളിലേക്കുള്ള രക്തയോട്ടം സുഗമമാക്കാൻ നെല്ലിക്ക സഹായിക്കുന്നതിനാൽ കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നു.

***നെല്ലിക്ക വീട്ടിൽ തന്നെ വളർത്താം ***

നെല്ലിമരത്തിന് ധാരാളം സൂര്യപ്രകാശം അത്യാവശ്യമാണ്. അതിനാൽ വീടിന്റെ മുറ്റത്ത് നേരിട്ട് വെയിൽ ലഭിക്കുന്ന ഭാഗം തന്നെ തിരഞ്ഞെടുക്കുക. മരം വലുതായി വളരുന്നതിനാൽ വീടിനോട് വളരെ ചേർന്ന് നടാതിരിക്കാൻ ശ്രദ്ധിക്കുക.

തൈ നട്ട ആദ്യ വർഷങ്ങളിൽ മണ്ണ് ഉണങ്ങാതെ ശ്രദ്ധിക്കണം. എന്നാൽ മരം വളർന്നു കഴിഞ്ഞാൽ അധികം വെള്ളം ആവശ്യമില്ല. വേനൽക്കാലത്ത് മാത്രം നനച്ചു കൊടുത്താൽ മതി.

ആട് വളം, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ വർഷത്തിൽ രണ്ട് തവണ മരത്തിന്റെ ചുവട്ടിൽ ഇട്ടു കൊടുക്കാം. രാസവളങ്ങളെക്കാൾ ജൈവവളമാണ് നെല്ലിക്ക് കൂടുതൽ നല്ലത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371676/gooseberry-hair-growth-Benefits-Gooseberry-Natural-hair-care- Home-remedies-hair-fall-new-)